കോട്ടയം : അമിത ശബ്ദത്തിൽ ഓഡിയോ സിസ്റ്റം പ്രവർത്തിപ്പിച്ച 28 സ്വകാര്യ ബസുകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. അമിത ശബ്ദത്തിൽ സൗണ്ട് സിസ്റ്റം അടക്കം പ്രവർത്തിപ്പിക്കുന്നതിന് എതിരെ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് അമിത ശബ്ദത്തിൽ പ്രവർത്തിപ്പിച്ച സൗണ്ട് സിസ്റ്റം ഉള്ള വാഹനങ്ങൾക്ക് എതിരെ നടപടി എടുത്തത്. കോട്ടയം,കുറവിലങ്ങാട്, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലെ സ്വകാര്യ ബസുകളിൽ ആയിരുന്നു വാഹന പരിശോധന. ജില്ലയിൽ എൻഫോഴ്സ്മെന്റ് ആർടിഒ നടത്തിയ പരിശോധനയിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയത്. എൻഫോഴ്സ്മെന്റ് ആർടിഒ സി ശ്യാമിന്റെ നിർദേശ പ്രകാരമാണ് സ്വകാര്യ ബസുകളിൽ പരിശോധന നടത്തിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി.ആശാ കുമാർ , എ എം വി ഐ ജോർജ് വർഗീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.