കോട്ടയം : ലോഗോസ് ജംഗ്ഷനിലെ ആഡംബര ബ്യൂട്ടിപാർലർ തട്ടിപ്പിൽ കുടുങ്ങിയ 12 പേർക്ക് നഷ്ടമായത് കോടികൾ. തട്ടിപ്പുകാരിയായ നട്ടാശേരി സ്വദേശിനി സ്മിത ജോണിനെതിരെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വാറണ്ട് പുറപ്പെടുവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും സ്മിതയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ബ്യൂട്ടിപാർലർ ശൃംഖലയിൽ ഷെയർ വാഗ്ദാനം ചെയ്ത് 15 ലക്ഷത്തോളം രൂപ സ്മിത തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി കാരാപ്പുഴ സ്വദേശിയായ അബ്ദുൽ അസീസ് ആണ് ഇന്നലെ രംഗത്ത് വന്നത്. ഇദ്ദേഹം നൽകിയ പരാതിയിലാണ് കോടതി നിലവിൽ സ്മിതക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കോട്ടയം കാരാപ്പുഴ സ്വദേശി അബ്ദുൽ അസീസ് ആണ് ഏറ്റവും ഒടുവിൽ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് ബ്യൂട്ടിപാർലറിൽ ഷെയർ വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ആദ്യം കൈവശം ഉണ്ടായിരുന്ന 5 ലക്ഷവും പിന്നീട് 10 ലക്ഷം രൂപ വായ്പയെടുത്തും നൽകുകയായിരുന്നു. നാലുതവണയായി 25000 രൂപ വീതം പ്രതിയായ സ്മിത തിരികെ നൽകി. പിന്നീട് പണം ലഭിക്കാതെ വന്നതോടെ കോട്ടയം എസ് പിക്ക് അടക്കം വിവിധ തലങ്ങളിൽ ഇദ്ദേഹം പരാതി നൽകുകയായിരുന്നു. വായ്പയെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്വന്തം പേരിൽ ഉണ്ടായിരുന്ന കടമുറി നഷ്ടത്തിൽ വിറ്റ് ഇദ്ദേഹം ബാങ്കിലെ ലോൺ ക്ലോസ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാമ്പാടി സ്വദേശിയായ ഷിബു കുരുവിള എന്ന ആളാണ് ആദ്യമായി സ്മിത ജോണിനെതിരെ പരാതിയുമായി ജാഗ്രത ന്യൂസ് ലൈവിനെ സമീപിച്ചത്. ഇദ്ദേഹത്തിന് 10 ലക്ഷം രൂപയാണ് നഷ്ടമായത്. ഇദ്ദേഹവും ആദ്യം കൈവശമുണ്ടായിരുന്ന പണം നൽകുകയും പിന്നീട് ബാങ്കിൽ നിന്ന് വായ്പ എടുത്ത് സ്മിതയ്ക്ക് കൂടുതൽ പണം നൽകുകയുമായിരുന്നു. രാജ്യാന്തര തലത്തിൽ പ്രശസ്തിയുള്ള മുൻനിര ബ്യൂട്ടിപാർലർ ശൃംഖലയുടെ കോട്ടയം ശാഖയിൽ ഷെയർ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സ്മിതയുടെ ബന്ധു എന്ന് പരിചയപ്പെടുത്തി ബിനു എന്ന ഒരാളും തട്ടിപ്പിന് കൂട്ടുനിന്നിരുന്നു. താൻ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുട നേതാവാണ് എന്നായിരുന്നു ബിനു പറഞ്ഞിരുന്നത്. ഇയാളെ കുറിച്ചും ഇപ്പോൾ വിവരമൊന്നുമില്ല.
കോട്ടയത്തെ ബ്യൂട്ടിപാർലർ തട്ടിപ്പ് എന്ന പേരിൽ ജാഗ്രത ന്യൂസ് ലൈവ് പരമ്പരയായി വാർത്ത നൽകിയതോടെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനോടകം ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വ്യക്തമായിരിക്കുകയാണ്. പരം ദിവസങ്ങളിൽ തട്ടിപ്പിന്റെ കൂടുതൽ വ്യക്തമായ ചിത്രം ജാഗ്രത ന്യൂസ് ലൈവ് പുറത്തുവിടും.