കോട്ടയം: നഗരത്തിലെ ചീട്ടുകളി കേന്ദ്രത്തിന് എതിരെ ജാഗ്രത ന്യൂസ് വാർത്ത പ്രസിദ്ധീകരിച്ചു തുടങ്ങിയതോടെ കൂടുതൽ തട്ടിപ്പ് കഥകൾ പുറത്ത്. സാധാരണക്കാരായ ചീട്ടുകളിക്കാരെ കടക്കെണിയിലാക്കുന്നതിനു പിന്നിൽ ചീട്ടുകളി മാഫിയ സംഘത്തിന്റെ കള്ളക്കളിയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. കോട്ടയം നഗരത്തിൽ മാർക്കറ്റിനുള്ളിൽ വാഴക്കുല മൊത്തകച്ചവടം നടത്തുന്ന വ്യാപാരിയുടെ നേതൃത്വത്തിലാണ് ചീട്ടുകളിയിൽ കള്ളക്കൈ കയറ്റുന്നത്. ഇത്തരത്തിൽ ലക്ഷങ്ങൾ നഷ്ടമാകുന്നവർക്ക് ഇതേ പണം തന്നെ പലിശയ്ക്കു നൽകുന്ന സംഘവും കളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കള്ളക്കളിയിലൂടെ ചീട്ടുകളിക്കളത്തിൽ നിന്നും ലക്ഷങ്ങൾ നഷ്ടമായവർ നിരവധിയുണ്ട്. ഇത്തരത്തക്കാരാണ് പലപ്പോഴും കണ്ണീരുമായി കളം വിട്ടു പോകുന്നത്. കോട്ടയം നഗരത്തിൽ കല്യാൺ സിൽക്ക്‌സിനു സമീപത്തെ ഇടവഴിയിൽ പ്രവർത്തിക്കുന്ന ചീട്ടുകളി കേന്ദ്രമാണ് കള്ളക്കളിയിലൂടെ സാധാരണക്കാരായ ആളുകളെ പണം തട്ടുന്നതായുള്ള വിവരം പുറത്ത് വന്നിരിക്കുന്നത്. കോട്ടയം നഗരത്തിലെ വാഴക്കുല മൊത്തവ്യാപാരിയും മറ്റ് നാലു പേരും അടങ്ങുന്ന സംഘമാണ് ഈ ചീട്ടുകളി കേന്ദ്രത്തെ നിയന്ത്രിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുതായി എത്തുന്ന കളിക്കാർ ഈ കളം വിട്ടു പുറത്ത് പോകാതിരിക്കുന്നതിനായാണ് ചതിയുടെ കളിയൊരുക്കുന്നത്. കളിക്കളം നടത്തുന്ന നാലംഗ സംഘമാണ് ഈ ചതിയുടെ കളിയൊരുക്കുന്നത്. കളിയ്ക്കാനിറങ്ങുന്ന സംഘത്തെ ഒപ്പമിരുന്ന് കള്ളകയ്യിലൂടെ കെണിയിൽ കുടുക്കും. ഇത്തരത്തിൽ പണം നഷ്ടമാകുന്നവർ ഇതേ കളത്തിൽ നിന്നു തന്നെ പണം പലിശയ്ക്ക് എടുത്ത് വീണ്ടും കളിയ്ക്കാനിറങ്ങും. ഇതേ ലക്ഷ്യത്തോടെയാണ് കള്ളക്കളി സംഘം ഈ പുതിയ കളിക്കാരെ കെണിയിൽ കുടുക്കുന്നത്.
കുടുംബങ്ങളെ കെണിയിൽ കുടുക്കുന്ന ചീട്ടുകളി മാഫിയ സംഘത്തിന് എതിരെ കർശന നടപടിയെടുക്കുന്നതിനു പൊലീസും പക്ഷേ തയ്യാറാകുന്നില്ല. ചീട്ടുകളി കളത്തിൽ നിന്നും പണം കണ്ടെത്താൻ സാധിക്കാത്തതിനാലാണ് പൊലീസിനും പരിശോധന നടത്തി കേന്ദ്രം അടച്ചു പൂട്ടാൻ സാധിക്കാത്തത്. എന്നാൽ, റോഡിലേയ്ക്കു ക്യാമറ സ്ഥാപിച്ച് പൊലീസ് എത്തുമ്പോൾ പണം എടുത്ത് മാറ്റുകയും, ഗൂഗിൾ പേയിലേയ്ക്കു പണം മാറ്റുകയും ചെയ്യുന്നത് വഴിയാണ് ഇവർ ചീട്ടുകളി കളം നിയന്ത്രിക്കുന്നത്. മാഫിയ സംഘത്തിന്റെ അക്കൗണ്ടുകൾ പരിശോധിച്ച് പണം തട്ടിയെടുത്തത് കണ്ടെത്താൻ നടപടിയെടുക്കണമെന്നാണ് ആവശ്യം.