കോട്ടയം : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ 79 ടീമുകളായാണ് പരിശോധന നടത്തിയത് . 220-ഓളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 66 കേസുകളിലായി 62 പേരെ അറസ്റ്റ് ചെയ്യുകയും, ഇവരിൽ നിന്നും ബീഡി, സിഗരറ്റ് പായ്ക്കറ്റുകൾ,കഞ്ചാവ് ബീഡി, മറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും, കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി മഫ്തിയിലും നിയോഗിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.