കോട്ടയം കളക്ടറേറ്റിനു
മുന്നിൽ നിന്നും
ജാഗ്രതാ ന്യൂസ്
കോട്ടയം; കോട്ടയം കളക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. പ്രവർത്തകരുടെ കല്ലേറിയിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന് കല്ലേറിൽ പരിക്കേറ്റു. കല്ലേറിനെ തുടർന്നു പൊലീസ് ജല പീരങ്കി പ്രയോഗിക്കുകയും, ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. വെള്ളിയാഴ്ച കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ചിനു നേരെ ഡിവൈഎഫ്ഐ – എസ്.എഫ്.ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് കളക്ടറേറ്റിലേയ്ക്കു യു.ഡി.എഫ് മാർച്ച് നടത്തിയത്.
കോട്ടയം ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കളക്ടറേറ്റിനു മുന്നിൽ പൊലീസ് തടയുകയായിരുന്നു. ഇതേ തുടർന്നു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും, മുൻ എം.എൽ.എ കെ.സി ജോസഫും പരിപാടികൾ ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുകയായിരുന്നു. ഇതിനു ശേഷമാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്. സംഘർഷത്തെ തുടർന്നു പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ലാത്തി വീശിയതും ജല പീരങ്കിയും കണ്ണീർ വാതകയും പ്രയോഗിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന്, പൊലീസുകാർക്ക് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. കല്ലേറിലാണ് കോട്ടയം ഡിവൈഎസ്പിയ്ക്കു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ രാഹുൽ മറിയപ്പള്ളി, സിബി ജോൺ, എന്നിവർ അടക്കം അഞ്ചോളം പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷ സ്ഥിതി അതീവ ഗുരുതരമായി കോട്ടയത്ത് തുടരുകയാണ്. കളക്ടറേറ്റിനു മുന്നിൽ നിന്നും പ്രതിഷേധക്കാർ സെൻട്രൽ ജംഗ്ഷനിലേയ്ക്കു നീങ്ങുകയാണ്. സംഘർഷത്തെ തുടർന്നു കോട്ടയത്ത് കെ.കെ റോഡിൽ ഒരു മണിക്കൂറിലേറെയായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.