സംസ്ഥാനത്ത് 48 ഇൻസ്‌പെക്ടർ എസ്എച്ച്ഒമാർക്ക് സ്ഥലം മാറ്റം; കോട്ടയം ചിങ്ങവനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് എസ്എച്ച്ഒമാരും സ്ഥലം മാറ്റം കിട്ടിയവരിൽ

കോട്ടയം: കോട്ടയം ജില്ലയിലെ ചിങ്ങവനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാടി സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ അടക്കം 48 എസ്എച്ച്ഒമാരെ സ്ഥലം മാറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ്. കോട്ടയം ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ ജിജുവിനെ സ്ഥലം മാറ്റി. ഇടുക്കി മറയൂർ പൊലീസ് സ്റ്റേഷനിലേയ്ക്കാണ് ഇദ്ദേഹത്തിന്റെ സ്ഥലം മാറ്റം. പകരം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ബി.എസ് ബിനുവാണ് കോട്ടയം ചിങ്ങവനം സ്‌റ്റേഷനിലേയ്ക്ക് എത്തുന്നത്. കോട്ടയം കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറായ നിർമ്മൽ ബോസിനെ കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ ആയി നിയമിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ എസ്എച്ച്ഒ സുനിൽ തോമസിനെ വിജിലൻസിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

Advertisements

Hot Topics

Related Articles