ചങ്ങനാശേരി മതുമൂലയിൽ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് പരിക്ക്; പരിക്കേറ്റവർ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ

ചങ്ങനാശേരി: എം.സി റോഡിൽ ചങ്ങനാശേരി മതുമൂലയിൽ നിയന്ത്രണം നഷ്ടമായ ബൈക്കും ഇന്നോവയും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് പരിക്ക്. പരിക്കേറ്റവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരായ യുവാക്കൾക്കാണ് പരിക്കേറ്റത്. ചങ്ങനാശേരി അള്ളാപ്പാറ സ്വദേശിയായ ഷിഹാനെയും ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെയുമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി 10.30 ഓടെ എം.സി റോഡിൽ ചങ്ങനാശേരി മതുമൂലയിലായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കിനെ എതിർ ദിശയിൽ നിന്നും എത്തിയ ഇന്നോവ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ ഓയിൽ അടക്കം റോഡിൽ പകർന്നു. തുടർന്നു ചങ്ങനാശേരിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തി റോഡ് കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles