കോട്ടയം : ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി ഗുകേഷിന്റെ വിജയം ആഘോഷിക്കാനായി ജില്ലാ ചെസ്സ് അസോസിയേഷന്റെയും കോട്ടയം വൈഎംസിയുടെ യും നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടികളും പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന ജില്ലാ ചാമ്പ്യൻഷിപ്പും നാളെ രാവിലെ 9 മുതൽ കോട്ടയം വൈഎംസിഎ എവിജി ഹാളിൽ വച്ച് നടത്തപ്പെടുന്നു.
175 ൽ പരം ചെസ്സ് കളികാർ പങ്കെടുക്കുന്ന മത്സരത്തിന്റെ ആകെ സമ്മാനത്തുക 11750 രൂപ ക്യാഷ് അവാർഡിന് പുറമേ അണ്ടർ 15അണ്ടർ 13 അണ്ടർ 11 അണ്ടർ 9 എന്നീ കാറ്റഗറി കാറ്റഗറികളിലായി പ്രത്യേക സമ്മാനവും വിജയികൾക്ക് ലഭിക്കുന്നതാണ് ചെസ്സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻറ് ശ്രീ രാജേഷ് നാട്ടകത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് വൈഎംസി പ്രസിഡൻറ് അനൂപ് ജോൺ ചക്കാലയിൽ മത്സരങ്ങൾ രാവിലെ 9ന് ഉദ്ഘാടനം ചെയ്യും.
ഗുകേഷിന്റെ വിജയം ചെസ്സ് അസോസിയേഷന്റെ ആഘോഷവും ജില്ലാ റാപ്പിഡ് ചാമ്പ്യൻഷിപ്പ് നാളെ ഡിസംബർ 14 ശനിയാഴ്ച
Advertisements