ഒരു വയസും നാലു മാസവും പ്രായം; മൂന്നു കിലോ ഭാരം ഉയർത്തി 6.2 അടി നടന്ന് റെക്കോർഡിട്ട് സൈന; കലാംസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി സംക്രാന്തി സ്വദേശികളുടെ മകൾ 

കോട്ടയം: ഒരു വയസും നാലു മാസവും പ്രായമുള്ളപ്പോൾ മൂന്നു കിലോയുമായി 6.2 അടി നടന്ന സൈന നടന്നു കയറിയത് റെക്കോർഡിലേയ്ക്കാണ്. ഏറ്റവും ചെറിയ പ്രായത്തിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തി, കൂടുതൽ ദൂരം നടന്ന റെക്കോർഡുമായാണ് റെക്കോർഡ് പുസ്തകത്തിലേയ്ക്കു സൈന നടന്നു കയറിയത്. ചെന്നൈയിൽ നടന്ന മത്സരത്തിലൂടെ കലാംസ് വേൾഡ് റെക്കോർഡാണ് സൈനക്കുട്ടി സ്വന്തമാക്കിയത്.

Advertisements

കോട്ടയം സംക്രാന്തി പെരുമ്പായിക്കാട് പുല്ലത്തിൽ പി.കെ.എം മൻസിലിൽ ജമിൻ ഖാനിയുടെയും, റഹ് മത്ത് നിഷയുടെയും മകളാണ് സൈനക്കുട്ടി. ചെറിയ പ്രായത്തിൽ എല്ലാവരും പിച്ചവച്ചു തുടങ്ങുന്ന പ്രായത്തിലാണ് സൈന സമ്മാനമടിച്ച് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്. മൂന്നു കിലോ ഉയർത്തി സൈന നടക്കുന്നതിനെ തുടർന്നു വീഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു. തുടർന്ന്, മാതാപിതാക്കൾ ഈ വീഡിയോ റെക്കോർഡ് സമിതിയ്ക്ക് അയച്ചു നൽകി. വേൾഡ് റെക്കോർഡ് സമിതി ഈ വീഡിയോ പരിശോധിച്ചാണ് കുട്ടിയ്ക്ക് പുരസ്‌കാരം സമ്മാനിച്ചത്. ഒക്ടോബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കുട്ടിയുടെ പിതാവ് ജമിൻ ഖാനി വിദേശത്താണ്.

Hot Topics

Related Articles