നിറ ചിരിയും ചെറു കരച്ചിലുകളുമായി കുരുന്നുകൾ സ്കൂളിലേയ്ക്ക് : 5291 കുട്ടികൾ ഒന്നാം ക്ലാസിലെത്തി ; ജില്ലാ തല പ്രവേശനോത്സവം കുടമാളൂർ സ്കൂളിൽ നടന്നു

കോട്ടയം: കുരുന്നുകൾ ക്ലാസിന്റെ പടി കടന്ന ശേഷം പെയ്ത ചെറു മഴയുടെ അകമ്പടിയോടെ ജില്ലയിലെ സ്കുളുകളിൽ പ്രവേശനോത്സവം നടന്നു. 5291 കുട്ടികളാണ് ജില്ലയിലെ 900 ത്തിലധികം സ്കൂളുകളിലായി പ്രവേശനം നേടിയത്. കോവിഡിന്റെ രണ്ടു വർഷത്തെ ഇടവേളയെ തുടർന്നുണ്ടായ മടുപ്പകറ്റാൻ സ്കൂളുകളിൽ കലാപരിപാടികൾ അടക്കം ക്രമീകരിച്ചാണ് ആദ്യ ദിനം കുട്ടികളെ സ്വീകരിച്ചത്.

Advertisements

ജില്ലാതല പ്രവേശനോത്സവം കുടമാളൂർ ഗവൺമെന്റ് എച്ച്.എസ്. എസിൽ സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ് പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ ഷാജിമോൻ , അയ്മനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദേവകി ടീച്ചർ, പഞ്ചായത്തംഗം ബിന്ദു ഹരികുമാർ, എസ്.എസ്.കെ ഡിപി സി മാണി ജോസഫ്, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ പ്രസാദ്, ഹയർസെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. ബിന്ദു, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ പി.കെ അനിൽകുമാർ, അധ്യാപക പ്രതിനിധി ജി.വിനോദ്, കുടമാളൂർ ജി.എച്ച് എസ് എസ് പ്രോഗ്രാം കൺവീനർ ജെ. റാണി എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് തലത്തിലും സ്‌കൂൾ തലത്തിലും പ്രവേശനോത്സവം നടക്കും.

ഒന്നിലേക്ക് 5291 കുരുന്നുകളെത്തി
ജില്ലയിൽ മേയ് 27 വരെ 5291 വിദ്യാർഥികൾ ഒന്നാം ക്ലാസിലേക്ക്ള്ള പ്രവേശനം നേടിയവർ അടക്കം പതിനായിരത്തിലേറെ കുട്ടികൾ ഒന്നാം ക്ലാസിൽ എത്തിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സംപൂർണ എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നത്. കുട്ടികളുടെ ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങളടക്കം ഉൾപ്പെടുത്തിയാണ് ഇത്തവണ പ്രവേശനം നേടുന്നത്.

കോട്ടയം ജില്ലയിൽ 909 സ്‌കൂളുകൾ

ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലയിൽ എൽ.പി. മുതൽ സ്‌പെഷൽ അടക്കം 909 സ്‌കൂളുകളാണുള്ളത്. എൽ.പി., യു.പി., ഹൈസ്‌ക്കൂൾ, ടെക്‌നിക്കൽ, സ്‌പെഷൽ അടക്കം 306 സർക്കാർ സ്‌കൂളുകളുണ്ട്. എൽ.പി.- 72, യു.പി. -62, ഹൈസ്‌ക്കൂൾ-65, ടെക്‌നിക്കൽ സ്‌കൂൾ-7, സ്‌പെഷൽ സ്‌കൂൾ-1 എന്നിങ്ങനെയാണ് എണ്ണം.

552 എയ്ഡഡ് സ്‌കൂളുകളാണുള്ളത്. എൽ.പി.- 254, യു.പി. -128, ഹൈസ്‌ക്കൂൾ-166, സ്‌പെഷൽ സ്‌കൂൾ-4 എന്നിങ്ങനെയാണ് എണ്ണം. അൺഎയ്ഡഡ് സ്‌കൂളുകൾ 50 എണ്ണമാണ്. എൽ.പി.-21, യു.പി. -8, ഹൈസ്‌ക്കൂൾ-21 എന്നിങ്ങനെയാണ് എണ്ണം.

Hot Topics

Related Articles