കോട്ടയം ചിങ്ങവനം കുറിച്ചിയിൽ അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; യാത്രക്കാരനെ ഇടിച്ച വാഹനം നിർത്താതെ പോയി; അന്വേഷണം ആരംഭിച്ച് ചിങ്ങവനം പൊലീസ്

കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ കാൽ നടയാത്രക്കാരൻ അഞ്ജാത വാഹനം ഇടിച്ചു മരിച്ചു. കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ വാഹനം നിർത്താതെ ഓടിച്ചു പോയി. അപകടത്തിൽപ്പെട്ട് റോഡിൽ വീണ് കിടന്ന യാത്രക്കാരൻ രക്തം വാർന്നാണ് മരണപ്പെട്ടത്. മറ്റു വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങിയതായും സംശയിക്കുന്നുണ്ട്. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

Advertisements

ഇന്നു പുലർച്ചെ 5.45 ഓടെയാണ് അപകടം സംഭവിച്ചതെന്നാണ് സംശയിക്കുന്നത്. എം.സി റോഡിൽ കുറിച്ചി മന്ദിരം കവലയ്ക്കും പുത്തൻപാലത്തിനും ഇടയിലായിരുന്നു അപകടം ഉണ്ടായത്. പുലർച്ചെ നടക്കാനിറങ്ങിയ ആളെ വാഹനം ഇടിയ്ക്കുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അപകട വിവരം അറിഞ്ഞിട്ടും ഇടിച്ച വാഹനം നിർത്താതെ ഓടിച്ചു പോയി. റോഡിൽ വീണ് കിടന്നയാൾ ദാരുണമായി മരണപ്പെടുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിൽ ഒരാൾ രക്തം വാർന്ന് കിടക്കുന്നതായി ചിങ്ങവനം പൊലീസിൽ നാട്ടികാരിൽ ആരോ വിവരം അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത്് എത്തിയാണ് മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റിയത്. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ വി.എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. വാഹനം കണ്ടെത്തുന്നതിനായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാൻ സാധിക്കുന്നവർ ചിങ്ങവനം പൊലീസുമായി ബന്ധപ്പെടുക.

Hot Topics

Related Articles