കോട്ടയം: കുറിച്ചിയിൽ എഫ്.എ.സി.ടി കടവിന് സമീപം റബർ പൊടിയ്ക്കുന്ന ഫാക്ടറിയ്ക്കു തീ പിടിച്ചു. ഇവിടെ പ്രവർത്തിക്കുന്ന റബർ പൊടിയ്ക്കുന്ന കമ്പനിയിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ തീ പിടിച്ചത്. തുടർന്ന് കമ്പനി കത്തി നശിക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാർ ചേർന്ന് വിവരം അഗ്നിരക്ഷാ സേനയെയും ചിങ്ങവനം പൊലീസിനെയും വിവരം അറിയിച്ചു. ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാ സേനാ സംഘം തീ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. മൂന്ന് യൂണിറ്റ് അഗ്നിരക്ഷാ സേനാ സംഘം ഇപ്പോഴും സ്ഥലത്തുണ്ട്. റബറായതിനാലാണ് തീ നിയന്ത്രണ വിധേയമാക്കാത്തത്. ഇപ്പോഴും തീ പൂർണമായും നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.
Advertisements