കോട്ടയം: ചങ്ങനാശേരി ആർടി ഓഫിസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഉദ്യോഗസ്ഥർക്കു നൽകുന്നതിനായി ഏജന്റുമാർ കൊണ്ടു വന്ന 34200 രൂപ വിജിലൻസ് സംഘം പിടിച്ചെടുത്തു. ചങ്ങനാശേരി സബ് ആർടി ഓഫിസിൽ കോട്ടയം വിജിലൻസ് യൂണിറ്റ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവിടെ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയിൽ നിന്നും 2600 രൂപയും പിടിച്ചെടുത്തു.
വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ ചങ്ങനാശേരി സബ് രജിസ്ട്രാർ ഓഫിസിൽ എത്തിയ ആർടിഓ ഏജന്റ് വി.വി ബിജുവിന്റെ പക്കൽ നിന്നും 21600 രൂപയും, ആർടിഓ ഏജന്റ് ജയലാൽ പി.പി 10000 രൂപയുമാണ് കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശോധനകൾക്ക് വിജിലൻസ് ഡിവൈ.എസ്.പി രവികുമാർ, ഇൻസ്പെക്ടർ ഗിരീഷ്, എസ്ഐമാരായ പ്രസാദ്, ജോൺസൺ, എ.എസ്ഐ അനിൽ കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഷമീർ, അനിൽ കെ.സോമൻ, സൂരജ്, സുരേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.