കോട്ടയം: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിലും, യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിലും പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവർത്തകർക്ക് ജാമ്യം. യു.ഡി.എഫ് കോൺഗ്രസ് നേതാക്കൾക്കും, പ്രവർത്തകർക്കുമാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കെ.പി.സി.സി നിർവാഹക സമിതി അ്ംഗം ജെജി പാലയ്ക്കലോടി, പുതുപ്പള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി, വി.കെ അനിൽകുമാർ, പുതുപ്പള്ളി പഞ്ചായത്ത് അംഗമാണ് ജോബി പട്ടമ്പറമ്പിൽ, മുസ്ലീം ലീഗ് കോട്ടയം നിയോജക മണ്ഡലം ഭാരവാഹി ടി.എസ് അൻസാരി എന്നിവരെയാണ് ജാമ്യത്തിൽ വിട്ടയച്ചത്. സംഭവത്തിന്റെ പിറ്റേന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നാട്ടകം മണ്ഡലം സെക്രട്ടറി വിവേക് കുമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ നാളെ മാത്രമേ കോടതി പരിഗണിക്കൂ.
കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം കളക്ടറേറ്റിലേയ്ക്കു യു.ഡി.എഫ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് യുഡിഎഫ് നേതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഘർഷത്തിന്റെ അന്ന് രാത്രി തന്നെയാണ് നാലു നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്. പിറ്റേന്നാണ് വിവേകിനെ പിടികൂടിയത്. രണ്ടു ദിവസം റിമാൻഡിൽ കഴിഞ്ഞ ശേഷം കോൺഗ്രസ് – യു.ഡി.എഫ് ജില്ലാ നേതൃത്വം നേതാക്കൾക്കായി ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. പൊതുമുതൽ നശിപ്പിച്ചതിനു 14500 രൂപ നഷ്പരിഹാരം കെട്ടിവയ്ക്കണമെന്നും, എല്ലാ ഞായറാഴ്ചയും കോട്ടയം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ എത്തി ഒപ്പിടണമെന്നും , ഇന്ത്യ വിട്ട് പോകരുതെന്നുമുള്ള ഉപാധികളോടെയാണ് ഇവർക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാക്കൾക്കു വേണ്ടി അഡ്വ.സിബി ചേനപ്പാടി ഹാജരായി. കോട്ടയം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാ്ണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. കോട്ടയം ജില്ലാ ജയിലിൽ നിന്നും ഇവരെ അഞ്ചരയ്ക്ക് പുറത്തിറക്കും. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരണം ഒരുക്കും.