കോട്ടയം നഗരത്തിലെ യു.ഡി.എഫ് മാർച്ചിലെ സംഘർഷം; അഞ്ച് യു.ഡി.എഫ് പ്രവർത്തകർ റിമാൻഡിൽ; കൂടുതൽ അറസ്റ്റ് സജീവമാക്കി ജില്ലാ പൊലീസ്; ഡിവൈഎസ്പി ആർ.ശ്രീകുമാറിന് കോട്ടയം സബ് ഡിവിഷന്റെ ചുമതല

കോട്ടയം: യു.ഡി.എഫ് നടത്തിയ കളക്ടറേറ്റ് മാർച്ചിനെ തുടർന്നുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ചു യു.ഡി.എഫ് പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ.പി.സി.സി നിർവാഹക സമിതി അംഗം ജെ.ജി പാലക്കലോടി, മുൻ നഗരസഭ അംഗം വി.കെ അനിൽകുമാർ (ടിറ്റോ), മുസ്ലീം ലീഗ് നേതാവ് അൻസാരി, വർഗീസ് ചാക്കോ, സാം കെ.വർക്കി എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ രാത്രിയിലാണ് പൊലീസ് സംഘം അഞ്ചു പേരെയും കസ്റ്റഡിയിൽ എടുത്തത്.

Advertisements

കളക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ കോട്ടയം ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാറിനു പരിക്കേറ്റതിനെ തുടർന്നു ചങ്ങനാശേരി ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനു കോട്ടയം ഡിവൈ.എസ്.പിയുടെ താല്കാലിക ചുമതല നൽകിയിട്ടുണ്ട്. കോട്ടയത്തെ ക്രമസമാധാന പാലനം പരിപാലിക്കുന്നതിനു വേണ്ടിയാണ് കോട്ടയത്ത് ഇപ്പോൾ ആർ.ശ്രീകുമാറിനു ചുമതല നൽകിയിരിക്കുന്നത്. ഇതിനിടെ കൂടുതൽ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറിയപ്പള്ളിയിൽ നിന്നും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് പാലായിലും, ഈരാറ്റുപേട്ടയിലും പുതുപ്പള്ളിയിലും പാമ്പാടിയിലും യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ പൊലീസ് രാത്രിയിൽ പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

Hot Topics

Related Articles