കോട്ടയം: പാല് വാങ്ങണം, പച്ചക്കറി വാങ്ങണം.. ഫ്ളാറ്റിലെത്തി കൊച്ചിനെ കൊച്ചിനെ നോക്കണം. അടുക്കള ഭരണം കോടതി ജീവനക്കാരെ ഏൽപ്പിച്ച് ചീഫ് മജിസ്ട്രേറ്റിൻ്റെ വിളയാട്ടം. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിവിജ സേതു മോഹനെതിരെയാണ് കോടതി ജീവനക്കാർ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. പി.എസ്.സി പരീക്ഷ എഴുതി പാസായ സാധാരണക്കാരായ ജീവനക്കാരെയാണ് തെല്ലും മനുഷത്വമില്ലാതെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വീട്ടുജോലിയ്ക്കു നിയോഗിക്കുന്നത്. മജിസ്ട്രേറ്റിൻ്റെ വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ച കുമരകം സ്വദേശിനിയായ ജീവനക്കാരിയെ ഈരാറ്റുപേട്ടയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. പ്രതിഷേധം പ്രകടിപ്പിച്ച മറ്റു നാല് ജീവനക്കാർ സ്ഥലം മാറ്റ ഭീഷണിയിലാണ്.
ജീവനക്കാരെ അടുക്കള ജോലിയ്ക്കു നിയോഗിക്കരുതെന്ന ഹൈക്കോടതി സർക്കുലർ നിലനിൽക്കെയാണ് മജിസ്ട്രേറ്റിൻ്റെ ഇപ്പോഴത്തെ നിലപാട്. നേരത്തെ കോട്ടയത്തെ പ്രിൻസിപ്പൽ സബ് ജഡ്ജായിരുന്ന വിവിജയെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി നിയമിക്കുകയായിരുന്നു. ജോലിയ്ക്കു എത്തിയ കാലം മുതൽ തന്നെ ജീവനക്കാരെ സിജെഎം സ്വന്തം വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചിരുന്നതായി പരാതി ഉണ്ട്. പാല് വാങ്ങാനും പച്ചക്കറി വാങ്ങാനും ചിക്കൻ വാങ്ങാനും ജീവനക്കാർക്ക് വാട്സ്അപ്പിൽ നിർദേശം നൽകുന്നതിൻ്റെ ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ജീവനക്കാരെ ഓഫിസ് സമയത്ത് സ്വന്തം വീട്ടിലേയ്ക്കു വിട്ട് കുട്ടിയെ നോക്കുന്നതിനും ഇവർ നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് കൂടാതെ ജീവനക്കാരുടെ ജോലി സമയം രാവിലെ 09.15 മുതൽ വൈകിട്ട് 5.15 വരെയാണ്. ഈ സമയത്തിൽ മാറ്റം വരുത്തിയ സിജെഎം, ഇവരോട് രാവിലെ ഒൻപതിന് തന്നെ ഹാജരാകണമെന്നു നിർദേശം നൽകിയിട്ടുണ്ട്. ഇത് കൂടാതെ ജീവനക്കാരോട് ജോലി കഴിഞ്ഞു മടങ്ങുന്ന സമയം താൻ പറയുമ്പോൾ മാത്രം മതിയെന്നും അറിയിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്. ഇത്തരത്തിൽ വീട്ടു ജോലി ചെയ്യാൻ വിസമ്മതിച്ച കുമരകം സ്വദേശിയായ ജീവനക്കാരിയെ ഈരാറ്റുപേട്ടയിലേയ്ക്കാണ് സ്ഥലം മാറ്റിയത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് ഇത്തരത്തിൽ വീട്ടുജോലിയ്ക്കായി നിയോഗിക്കുന്നത്. ഇത്തരത്തിൽ ജോലിയ്ക്കു വിസമ്മതിക്കുന്നവരെ സ്ഥലം മാറ്റും എന്ന ഭീഷണിയാണ് ഉയർത്തുന്നത്. കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ടേറ്റിനാണ് ജില്ലയിലെ എല്ലാ മജിസ്ട്രേറ്റ് കോടതികളുടെയും ചുമതല. അതുകൊണ്ടു തന്നെ ജീവനക്കാരെ എങ്ങോട്ട് വേണമെങ്കിലും ഇവർക്ക് സ്ഥലം മാറ്റാൻ സാധിക്കും.
ഈ സാഹചര്യത്തിൽ ഹൈക്കോടതി രജിസ്ട്രാർ സബോർഡിനേറ്റ് ജുഡീഷ്യറിയ്ക്കും, ജില്ലാ ജഡ്ജിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് ജീവനക്കാർ. ജീവനക്കാരുടെ അന്തസിനും അഭിമാനത്തിനും ഭംഗം ഏക്കുന്ന രീതിയിലുള്ള ഇത്തരം അടിമ ജോലിയ്ക്കു കൂട്ടു നിൽക്കാനാവില്ലെന്ന് കേരള ജുഡീഷ്യൽ ഓഫീസ് അറ്റൻഡൻഡേഴ്സ് അസോസിയേഷൻ അറിയിച്ചു. ഇത്തരത്തിൽ നടപടി സിജെഎമ്മിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ന്യായീകരിക്കാനാവില്ലെന്നും അഅസോസിയേഷൻ അറിയിച്ചു.