കോട്ടയം: തിരുവാർപ്പിൽ റോഡരികിൽ അവശനിലയിൽ കണ്ട അജ്ഞാതൻ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് അറുപത് വയസിലേറെ പ്രായം തോന്നുന്ന വയോധികനെ കോട്ടയം തിരുവാർപ്പ് എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു സമീപം അവശനിലയിൽ കണ്ടെത്തിയത്. തുടർന്നു നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തു.
Advertisements