കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി; അസമിൽ നിന്നും പിടികൂടിയത് കോട്ടയം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം രക്ഷപെട്ട പ്രതിയെ

കോട്ടയം: ജില്ലാ ജയിലിൽ നിന്നും ചാടിപ്പോയ പ്രതിയെ അസമിൽ നിന്നും പിടികൂടി. കോട്ടയം റെയിൽ വേ പൊലീസ് പിടികൂടിയ അസം നെഗോൺ ജില്ലയിൽ അമിനുൾ ഇസ്‌ളാം ( ബാബു – 20) ആണ് ജയിൽ ചാടിയത്. കോട്ടയത്ത് നിന്ന് രക്ഷപെട്ട പ്രതിയെ അസം പൊലീസിന്റെ സഹായത്തോടെ അസമിൽ നിന്നുമാണ് പിടികൂടിയത്.

Advertisements

ഇയാൾ ജയിൽ ചാടിയ വിഷയത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നിർദേശത്തെ തുടർന്ന് അസം പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം അസമിലേയ്ക്കു തിരിച്ചിട്ടുണ്ട്. ജൂൺ 30 ന് ഉച്ചയോടെയാണ് കോട്ടയം വിജിലൻസ് ഓഫിസിനു സമീപത്തെ മതിലിൽ നിന്നും ചാടിയ പ്രതി രക്ഷപെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ മെയിലിൽ യാത്രക്കാരുടെ മൊബൈൽ മോഷ്ടിച്ച കേസിലാണ് പ്രതിയെ കോട്ടയം റെയിൽവേ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കേസെടുത്ത പൊലീസ് സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് പ്രതി രക്ഷപെട്ടത്. 20 ദിവസത്തിന് ശേഷമാണ് പ്രതിയെ അസമിലെ ഗ്രാമത്തിൽ നിന്നും പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

Hot Topics

Related Articles