കോട്ടയം: നഗരമധ്യത്തിൽ മദ്യപിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെയുമായി ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശി അക്രമാസക്തമായി. കാഞ്ഞിരപ്പള്ളി പാറയിൽ സിയാദിനെ(34)യാണ് വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. നഗരമധ്യത്തിലെ ബാറിനു സമീപം മദ്യപിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ആളെയുമായി എത്തിയതായിരുന്നു സിയാദ്, ഇയാൾ ആശുപത്രിയിൽ എത്തിയ ശേഷം അക്രമാസക്തനാകുകയായിരുന്നു. തുടർന്നു ആശുപത്രി അധികൃതർ കോട്ടയം വെസ്റ്റ് പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്നു ഇയാൾക്കെതിരെ കേസെടുത്തു.
Advertisements