കാത്തിരുന്ന കോട്ടയത്തിനും കിട്ടി ഒരു കളക്ടർ തങ്കച്ചിയെ..! തങ്കം പോലൊരു കളക്ടറായി വിഗ്നേശ്വരി; നിങ്ങൾക്കും അഭിപ്രായം പറയാം; വിവിധ മേഖലകളിൽ പൊതുജനങ്ങളുടെ നിർദേശം ക്ഷണിച്ച കോട്ടയം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കോട്ടയം: കാത്തിരുന്ന കോട്ടയത്തിനും ഒടുവിൽ ഒരു കിടിലം കളക്ടറാകുന്നു. മറ്റു ജില്ലകളിലെ വൈറൽ കളക്ടർമാരെ കണ്ട് കൊതിച്ചു നിന്ന കോട്ടയത്തിന് പുതിയൊരു കളക്ടറെ ലഭിച്ചിരിക്കുന്നത്. തങ്കം പോലൊരു തങ്കച്ചി കളക്ടർ..! ചുമതലയേറ്റെടുത്ത ദിവസം തന്നെ കളക്ടർ പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി മാറി. കോട്ടയം കാത്തിരുന്ന പോലൊരു കളക്ടർ തന്നെയാണിതെന്നു തെളിയിക്കുന്നതായി കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതുവരെയുള്ള കളക്ടർമാരിൽ നിന്നും വ്യത്യസ്തമായി കൂടുതൽ ആക്ടീവായ കളക്ടറായാണ് ഇപ്പോൾ പുതിയ ജില്ലാ കളക്ടർ വി.വിഗ്നേശ്വരി മാറിയിരിക്കുന്നത്.

Advertisements
https://m.facebook.com/story.php?story_fbid=pfbid01RdNPDZgZRL85vc13A3Wy9T4zEqmB2YL8KivR5g9jUW2SSGFEih47RXg92jPbmPil&id=100069365492944&mibextid=Nif5oz

വ്യാഴാഴ്ച ചുമതലയേറ്റെടുത്ത ശേഷം വിഗ്നേശ്വരി ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ജില്ലയിലെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾ നേരിട്ടറിയുന്നതിനു വേണ്ടിയായിരുന്നു. കോട്ടയം ജില്ലയിലെ വിവിധ മേഖലകളിൽ മുൻഗണന നൽകേണ്ട വിഷയങ്ങൾ അറിയുന്നതിനായി പൊതുജനാഭിപ്രായം തേടുന്നു. ഇതിനായി ഈ ഫെയ്‌സ്ബുക്ക് പേജിലൂടെ അഭിപ്രായങ്ങൾ അറിയിക്കാം. വിദ്യാഭ്യാസ മേഖലയിൽ മുൻഗണന നൽകേണ്ട വിഷയമമാണ് ആദ്യം. ഈ പോസ്റ്റിന്റെ കമന്റിലൂടെ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് മുൻഗണന നൽകേണ്ട വിഷയങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായം അറിയിക്കാം എന്നായിരുന്നു പോസ്റ്റ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൈകിട്ട് ആറരയോടെ ഇട്ട പോസ്റ്റിന് ഇതിനോടകം തന്നെ ഗംഭീര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ഇതിനോടകം തന്നെ പോസ്റ്റിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി ഈ പ്രതികരണങ്ങളിൽ കളക്ടറുടെ നടപടി എന്താകുമെന്നാണ് ഏല്ലാവരും ഉറ്റു നോക്കുന്നത്.

https://m.facebook.com/story.php?story_fbid=pfbid01RdNPDZgZRL85vc13A3Wy9T4zEqmB2YL8KivR5g9jUW2SSGFEih47RXg92jPbmPil&id=100069365492944&mibextid=Nif5oz

Hot Topics

Related Articles