ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം: കോട്ടയത്തിൻ്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. ഇന്ന് രാവിലെ 10.30നാണ് അദ്ദേഹം ചുമതലയേറ്റത്.
2015 ഐ.എ.എസ്. ബാച്ചുകാരനായ അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്.
പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി ഇപ്പോൾ നിയമിതനായത്.
ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്.

Advertisements

Hot Topics

Related Articles