കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ വെള്ളമില്ല; ദുരിതത്തിൽ വലഞ്ഞ് രോഗികൾ; രണ്ടു ദിവസമായി വെള്ളമില്ലാത്ത് വാട്ടർ അതോറിറ്റിയുടെ ലോറിയെത്താതതിനെ തുടർന്നെന്ന് പരാതി

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ രണ്ടു ദിവസമായി വെള്ളമില്ലെന്ന് രോഗികളുടെ പരാതി. ആശുപത്രിയുടെ വാർഡിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനു പോലും വെള്ളം ലഭ്യമല്ലെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കിടപ്പ് രോഗികൾ അടക്കമുള്ള ആശുപത്രിയിൽ വെള്ളമില്ലാത്തത് ഗുരുതരമായി പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുതലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രതിസന്ധി ആരംഭിച്ചത്. ഗുരുതരമായ രോഗം ബാധിച്ചെത്തുന്ന നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിൽ ഇപ്പോൾ അഡ്മിറ്റായിരിക്കുന്നത്. ഇവരിൽ പലർക്കും മരുന്ന് കഴിക്കാൻ പോലും വെള്ളമില്ലാത്ത സാഹചര്യമാണ്. രോഗികളുടെ കൂട്ടിരിപ്പുകാർ അടക്കം നിരവധി തവണ പരാതി പറഞ്ഞെങ്കിലും പ്രശ്‌നം പരിഹരിക്കാൻ യാതൊരു മാർഗവുമില്ലാത്ത സ്ഥിതിയാണ്.
നഗരമധ്യത്തിലായതുകൊണ്ടു തന്നെ കുടിക്കാൻ പോലും വെള്ളം വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലാണ് രോഗികളും കൂട്ടിരിപ്പുകാരും. ജില്ലാ ജനറൽ ആശുപത്രിയിൽ വെള്ളം എത്തിക്കേണ്ട വാട്ടർ അതോറിറ്റിയുടെ ടാങ്കർ ലോറി എത്താത്തതാണ് ഇപ്പോൾ പ്രശ്‌നത്തിന് കാരണമായിരിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ, ഇത്തരത്തിൽ ജല വിതരണത്തെ പോലും സാരമായി വിഷയം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി ജല വിതരണ പ്രശ്‌നത്തിനു പരിഹാരം കാണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.

Advertisements

Hot Topics

Related Articles