ഈരാറ്റുപേട്ട .നഗരസഭ കുഴിവേലി വാർഡിൽ ഡിസംമ്പർ 10-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാത്ഥി ആയി തസ്നീം അനസ് വെട്ടിക്കൽ മത്സരിക്കും. ഫൗസിയ ഓഡിറ്റോറിയത്തിൽ നടന്ന മുനിസിപ്പൽ നേത്യ യോഗത്തിൽ വച്ച് ജില്ലാ ഖജാൻജി കെ. എസ് ആരിഫ് സ്ഥാനാത്ഥി പ്രഖ്യാപനം നടത്തി. ഈരാറ്റുപേട്ട നഗരസഭാഭരണ സമിതിയുടെ അഴിമതിയും, വികസന ഇല്ലായ്മയും തിരെഞ്ഞെടുപ്പിൽ ചർച്ച ചെയ്ത് കൊണ്ട് വിവേചനമില്ലാത്ത വികസനത്തിന് തസ്നീം അനസിന്റ് വിജയം വാർഡിന് അനിവാര്യമാണ് എന്ന് കെ.എസ് ആരിഫ് പറഞ്ഞു. മുനിസിപ്പൽ കമ്മറ്റി പ്രസിഡൻറ് സഫീർ കുരുവനാൽ അദ്ധ്യക്ഷതവഹിച്ചു പൂഞ്ഞാർ മണ്ഡലം പ്രസിഡന്റഹലിൽ തലപള്ളിൽ, ജില്ലാ കമ്മിറ്റിഅംഗം അയ്യൂബ് കൂട്ടിയ്ക്കൽ, മുനിസിപ്പൽ സെക്രട്ടറി വി.എസ് ഹിലാൽ വിമൻ ഇന്ത മൂവ്മെൻറ് മുനിസിപ്പൽ പ്രസിഡന്റ് അമീന നൗഫൽ, സ്ഥാനാത്ഥിതസ്നീം അനസ്. യാസിർ കാരയ്ക്കാട് , ബിനു നാരായണൻ,സുബൈർ വെള്ള പള്ളിൽ നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, ഫാത്തിമഷാഹുൽ. നൗഫിയ ഇസ്മായിൽ, നസീറസുബൈർ, ഫാത്തിമ മാഹിൻ , എന്നിവർ സംസാരിച്ചു.