കോട്ടയം: കോട്ടയം ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ ഭീതി വിതച്ച് തുടരുന്നു. മലയോര മേഖലയിലാണ് മഴ അതിന്റെ ഭീകരതാണ്ഡവമാടുന്നത്. ഈരാറ്റുപേട്ട തീക്കോയിയിൽ ഉരുൾപൊട്ടി. മംഗളഗിരി – മാർമല- അരുവി റോഡിൽ എസ്റ്റേറ്റ് ഭാഗത്താണ് ഉരുൾ പൊട്ടിയത്. മറ്റ് അപകടങ്ങളുണ്ടായില്ല. അതേ സമയം മാർമല റോഡ് തകർന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളോട് മാറിതാമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കനത്ത മഴയിൽ വൈക്കത്ത് മത്സ്യതൊഴിലാളികളെ കാണാതായി. വേമ്പനാട്ടു കായലിൽ മത്സ്യബന്ധനത്തിനു പോയ രണ്ട് മത്സ്യ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. വൈക്കം തലയാഴം സ്വദേശികളായ ജനാദ്ദനൻ, പ്രദീപൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും മത്സ്യ ബന്ധനത്തിന് പോയത്.