അമിത വേഗത്തിൽ പാഞ്ഞ് അപകടം..! കോട്ടയം ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞു; റോഡ് മുറിച്ചു കടന്ന് പാഞ്ഞ വാഹനമുണ്ടാക്കിയ അപകടത്തിൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ മണിപ്പുഴ ജംഗ്ഷനിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് അപകടം. അമിത വേഗത്തിൽ ഒരു റോഡിൽ നിന്നെത്തി മറ്റൊരു റോഡ് മുറിച്ചു കടന്ന വാഹനം അപകടത്തിൽപ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽ ആർക്കും സാരമായി പരിക്കേറ്റില്ല.

Advertisements

ശനിയാഴ്ച വൈകിട്ട് എട്ടരയോടെ കോട്ടയം ഈരയിൽക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡിന്റെ മണിപ്പുഴ ഭാഗത്തായിരുന്നു അപകടം. ഈരയിൽക്കടവ് ബൈപ്പാസ് റോഡിലൂടെ അമിത വേഗത്തിൽ എ്ത്തിയ കാർ, നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലേയ്ക്കു അമിത വേഗത്തിൽ കടക്കുകയായിരുന്നു. ഇതിനിടെയാണ് കാർ നിയന്ത്രണം നഷ്ടമായി തോട്ടിലേയ്ക്കു മറിഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമിത വേഗത്തിൽ ഈരയിൽക്കടവ് റോഡിൽ നിന്നും നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലേയ്ക്കു കാർ പാഞ്ഞു കയറുന്നത് കണ്ട് മൂന്നു വാഹനങ്ങൾ ബ്രേക്ക് ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. കാർ അമിത വേഗത്തിലായിരുന്നെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. കാറിനുള്ളിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ അഭയ ആംബുലൻസ് സർവീസിന്റെ വാഹനത്തിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തെ തുടർന്നു, നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ ഗതാഗതം തടസപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.