കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം;യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെയും കെപിസിസി സെക്രട്ടറിയുടെയും തലപൊട്ടി ; എസ്എഫ്ഐ പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ നഗരത്തിൽ സംഘർഷം; വീഡിയോ കാണാം

കോട്ടയം : രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കോട്ടയം തിരുനക്കര മോട്ടോർ ഓഫീസിനു സമീപത്തുവെച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംഘർഷത്തിൽ ഏർപ്പെട്ടു. എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസംഗ ചിന്റു ജോയ് , കെപിസി സെക്രട്ടറി കുഞ്ഞ് കുഞ്ഞല്ലമ്പള്ളി എന്നിവർക്ക് പരിക്കേറ്റു.

Advertisements

നഗരമദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനത്തിനു നേരെ ഒരു വശത്തുനിന്ന് എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. പിണറായി വിജയനെതിരായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ഇതിനെതിരെ എസ്എഫ്ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കൊടികെട്ടിയ വടിയും പട്ടികയും കമ്പും കല്ലും ഉപയോഗിച്ച് പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സംഘർഷത്തിനിടെയാണ് ചിന്റുവിനും കുഞ്ഞ് കുഞ്ഞല്ലമ്പള്ളിക്കും പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോട്ടയം നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എം സി റോഡ് ഉപരോധിക്കുകയാണ്. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Hot Topics

Related Articles