കോട്ടയം: എരുമേലി പ്ലാച്ചേരിയിൽ ഇന്നോവയും ഡ്യൂട്ട് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. എരുമേലി പൊന്തൻപുഴ പാക്കാനം ശ്യാം സന്തോഷാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മണിമല പൊന്തൻപുഴ രാഹുൽ സുരേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ഡ്യൂക്ക് ബൈക്കാണ് അപകടത്തിൽ പെട്ടത്. ബുധൻ രാത്രി 9 .15 നാണ് അപകടം . റാന്നി നിലക്കൽ ഭദ്രാസനം ബിഷപ്പ് യാത്ര ചെയ്തിരുന്ന ഇന്നോവയും പ്ലാച്ചേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത് .
മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ. ബന്ധുക്കൾ സ്ഥലത്ത് എത്തിയിട്ടുണ്ട്.
എരുമേലി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.