കോട്ടയം ഈസ്റ്റ് മികച്ച സ്‌റ്റേഷൻ; മികച്ച സബ് ഡിവിഷൻ ചങ്ങനാശേരി; കോട്ടയം ജില്ലയിലെ ജൂലൈ മാസത്തെ പൊലീസ് അവാർഡുകൾ പ്രഖ്യാപിച്ചു

കോട്ടയം : ജില്ലയിലെ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റും മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സേവനം കാഴ്ചവച്ച പോലീസുദ്യോഗസ്ഥർക്ക് ജില്ലാ പോലീസ് മേധാവി പ്രശംസാ പത്രം വിതരണം ചെയ്തു. ജില്ലയിലെ ജൂലൈ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ് സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി ചങ്ങനാശ്ശേരി സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.

Advertisements

കോട്ടയം പോലീസ് ക്‌ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ഡി.വൈ.എസ്.പി തോംസൺ കെ പി , കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ ഇൻസ്‌പെക്ടർ യു. ശ്രീജിത്ത് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മികച്ച സേവനത്തിനുള്ള പുരസ്‌കാരത്തിന് അർഹരായവർ. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.

പാമ്പാടി പോലീസ് സ്റ്റേഷൻ
ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ് , സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുമിഷ് മാക്മിലൻ, പി. നിഖിൽ. ഗോപാലകൃഷ്ണൻ, പി.ആർ സന്തോഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർ ശ്രീജിത്ത് രാജ്, എം.ആർ അരുൺകുമാർ, പി.എസ് ശ്രീകാന്ത്.

എരുമേലി പോലീസ് സ്റ്റേഷൻ
എസ്.ഐ ടി.ജി രാജേഷ് . എ.എസ്.ഐ എ.വി വിനീത്, സിവിൽ പൊലീസ് ഓഫിസർ എസ്.സതീഷ്‌കുമാർ,

കുമരകം പോലീസ് സ്റ്റേഷൻ
ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ.ഷിജി, എസ്.ഐ ഹരികുമാർ നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.വി സജിത്കുമാർ, പി.ജെ യേശുദാസ്, പി.ടി സജയകുമാർ, സിവിൽ പൊലീസ് ഓഫിസർ എം.സുമോദ്, സി.യു ജിജോഷ്, വി.വി ജാക്‌സൺ,

ചിങ്ങവനം പോലീസ് സ്റ്റേഷൻ
എസ്.ഐ ഇ.എം സജീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മിനിമോൾ ജോസഫ്, ആർ.പ്രവീൺകുമാർ.

ജില്ലാ ക്രൈം റെക്കോർഡ്ബ് ബ്യൂറോ
സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോമി കെ.വർഗീസ്, പി.എസ് രജനീഷ്, ബി.ബിജു വിശ്വനാഥ്, പി.എസ് വിഷ്ണു (ഡി.എച്ച്.ക്യു കോട്ടയം)

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ
സീനിയർ സിവിൽ പൊലീസ് കെ.യു വിനേഷ്.

പൊൻകുന്നം പോലീസ് സ്റ്റേഷൻ
സിവിൽ പൊലീസ് ഓഫിസർ എ.പി വിനോദ്

Hot Topics

Related Articles