കോട്ടയം: ഏറ്റുമാനൂർ ബൈപ്പാസിൽ കോണിക്കൽ ജംഗ്ഷനിൽ സ്‌കൂട്ടർ അപകടം. സ്‌കൂട്ടറിനു മുകളിലൂടെ തടിലോറി കയറിയിറങ്ങി അപകടം. സ്‌കൂട്ടർ ഓടിച്ച കോട്ടയം നഗരത്തിലെ ഹോട്ടൽ ജീവനക്കാരി ദുരനന്തത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. കാലിന് ഒടിവും സാരമായി പരിക്കുമേറ്റ കോട്ടയം നഗരത്തിലെ അർക്കാഡിയ ഹോട്ടൽ ജീവനക്കാരി സ്മിത വേണുഗോപാലിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ നിന്നും കോട്ടയം ഭാഗത്തേയ്ക്കു പോരുകയായിരുന്നു ഹോട്ടൽ ജീവനക്കാരിയായ യുവതി. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ലോറി, സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സ്‌കൂട്ടറിലൂടെ ലോറി കയറിയിറങ്ങി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ പരിക്കേറ്റ യുവതിയെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.