കോട്ടയം: തെരുവുനായ ആക്രമണത്തിൽ വലഞ്ഞ് ജില്ല. കഴിഞ്ഞ ദിവസം കടുത്തുരുത്തിയൽ അമ്മയുടെ കയ്യിലിരുന്ന നാലു വയസുകാരിയെ തെരുവുനായ ആക്രമിച്ചതിനു പിന്നാലെയാണ് ഇപ്പോൾ ഏറ്റുമാനൂരിൽ രണ്ടു കുട്ടികളെ നായ ആക്രമിച്ചത്. തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്കൂൾ വിദ്യാർത്ഥികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് ഏറ്റുമാനൂർ പുന്നത്ര കവലയിൽ വച്ചാണ് കുട്ടികളെ തെരുവുനായ കടിച്ചത്. പുന്നത്ര കളമ്പുകാട് വീട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ വിനയ് നെയാണ് നായ ആദ്യം കടിച്ചത്.
സ്കൂൾ വിട്ടശേഷം ട്യൂഷൻ സെന്ററിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് പുന്നത്തുറ കവലയിൽ വച്ച് നായ ഓടിച്ചിട്ട് കടിച്ചത്. വിനയ് ന്റെ കാലിലാണ് കടിയേറ്റത്. ഉടൻ തന്നെ നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയുമായി കടയിലേക്ക് പോവുകയായിരുന്ന ഏറ്റുമാനൂർ നഗരസഭ ആറാം വാർഡിൽ പള്ളിമല ഭാഗത്തുള്ള ഒരു കുട്ടിയെയും നായ കടിച്ചു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ കുട്ടിയെയും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പുന്നത്തറ കവലയിലും, പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.