കോട്ടയം ഏറ്റുമാനൂർ എം.സി റോഡിൽ തെള്ളകത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് വാഗണർ കാറിലും റോഡരികിൽ നിർത്തിയിട്ട മിനി വാനിലും ഇടിച്ചു യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഇടുക്കി സ്വദേശിയായ യുവാവ്

കോട്ടയം: ഏറ്റുമാനൂർ എംസി റോഡിൽ തെള്ളകത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ബൈക്ക് വാഗണർ കാറിലും റോഡരികിൽ നിർത്തിയിട്ട പിക്കപ്പിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശിയായ യുവാവാണ് മരിച്ചത്. ഇടുക്കി കോടികുളം വാഴപ്പറമ്പിൽ വി.ഒ മാത്യുവിന്റെ മകൻ അരുൺ മാത്യു (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെ എംസി റോഡിൽ തെള്ളകത്തായിരുന്നു അപകടം.

Advertisements

അരുൺ സഞ്ചരിച്ച ബുള്ളറ്റ് എതിർദിശയിൽ നിന്നും എത്തിയ വാഗണർ കാറിൽ ആദ്യം ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു പിക്കപ്പ് വാനിൽ ഇടിയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് റോഡിൽ വീണ് കിടന്ന അരുണിനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.

Hot Topics

Related Articles