കോട്ടയം: ഏറ്റുമാനൂരിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ഏറ്റുമാനൂർ വള്ളിക്കാട് ക്ലാമറ്റം മല്ലികത്തോട്ടത്തിൽ മജോ ജോണി(32)യാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞു. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം.
ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ എതിർ ദിശയിൽ നിന്നും എത്തിയ മിനി ലോറിയിൽ ഇടിയ്ക്കുകയായിരുന്നു. മൂന്നു പേരാണ് കാറിനുള്ളിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മജോയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അപകടത്തെ തുടർന്ന് കാർ ഏതാണ്ട് പൂർണമായും തകർന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ഏറ്റുമാനൂർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് രാത്രി ഏറ്റുമാനൂരിൽ എംസി റോഡിൽ ഗതാഗതവും തടസപ്പെട്ടു. റോഡിൽ നിന്നും വാഹനങ്ങൾ നീക്കിയ ശേഷമാണ് അപകടം ഒഴിവാക്കിയത്.