കോട്ടയം : മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ച ഏറ്റുമാനൂർ പാറകണ്ടത്ത് മോട്ടോർ വാഹന വകുപ്പിന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും പരിശോധന. റോഡ് സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് ഇപ്പോൾ അപകട സ്ഥലത്ത് മോട്ടോർ വാഹന വകുപ്പും, പൊലീസും , പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയത്. അപകട മേഖലയായി കണ്ടെത്തിയ പാറക്കണ്ടത്ത് വൺ വേ സംവിധാനം ഏർപ്പെടുത്തുന്നതിനും യോഗം ആലോചിച്ചു. ഇത് സംബന്ധിച്ച് അടുത്ത ദിവസം ചേരുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
ഏറ്റുമാനൂർ പാലാ റോഡിൽ പാറക്കണ്ടത്തുണ്ടായ വാഹനാപകടത്തിൽ മാണി സി. കാപ്പൻ എം.എൽ.എയുടെ പഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) യാണ് മരിച്ചത്. അപകട സ്ഥലത്ത് കോട്ടയം ഡി വൈ എസ് പി കെ.ജി അനീഷ് , ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ രാജേഷ് കുമാർ , കോട്ടയം ആർ ടി ഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിഖിൽ സ്കറിയ , ആശാ കുമാർ , പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ രൂപേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത് തുടർന്നാണ് അപകട കാരണങ്ങൾ കണ്ടെത്തുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും തീരുമാനിച്ചത്. ഇവിടെ അപകടങ്ങൾ ഒഴിവാക്കുന്നതിനായി കർശനമായി സംവിധാനം ഏർപ്പെടുത്താൻ യോഗത്തിൽ ആലോചനയുണ്ടായി. വൺവേ സംവിധാനത്തിലൂടെ വാഹനങ്ങൾ നേർക്കുനേർ വരുന്നതും കൂട്ടിയിടിയും ഒഴിവാക്കാനാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചുണ്ടായ അപകടത്തിലാണ് രാഹുൽ മരണപ്പെട്ടത്. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിൻ്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടം. രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിൻ്റെ പിൻസീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.