അമ്മയുടെ ആഗ്രഹം യാഥാർത്ഥ്യമാക്കി വിജയരശ്മി എക്‌സൈസ് ഇൻസ്‌പെക്ടറായി..! കോട്ടയം ജില്ലയിലെ ആദ്യ എക്‌സൈസ് ഇൻസ്‌പെക്ടറായി അയ്മനം സ്വദേശിനി എത്തുന്നത് അമ്മയുടെ ആഗ്രഹം യാഥാർത്ഥ്യമാക്കി; വിജയരശ്മി കോട്ടയം കൊല്ലാട് വെടിയോട്ട് കുടുംബാംഗം

കോട്ടയം: മകൾ എക്‌സൈസ് ഇൻസ്‌പെക്ടറുടെ യൂണിഫോമിൽ വീട്ടിലെത്തണം…! ആ അമ്മയുടെ ആഗ്രഹം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കോട്ടയം ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടർ. ചരിത്രം തിരുത്തി കോട്ടയം ജില്ലയിലെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടറായി നിയമം നേടിയ അയ്മനം സ്വദേശി രാജേഷ് പി.രാജിന്റെ ഭാര്യ വിജയരശ്മി എക്‌സൈസ് വകുപ്പിൽ എത്തിയത് തന്നെ അമ്മയുടെ ആഗ്രഹം പൂർത്തിയാക്കിയാണ്.

Advertisements

കോട്ടയം കൊല്ലാട് വെടിയോട്ട് റിട്ട.ആർ.എം.എസ് ഉദ്യോഗസ്ഥൻ വി.വി വിജയന്റെയും, രമ വിജയന്റെയും മകളാണ് വിജയരശ്മി. വിജയരശ്മിയുടെ അമ്മ രമയുടെ സഹോദരൻ എക്‌സൈസ് ഉദ്യോഗസ്ഥനായിരുന്നു. അന്നു മുതൽ തന്നെ അമ്മയ്ക്ക് മകളെ എക്‌സൈസ് ഇൻസ്‌പെക്ടറായി കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഈ ആഗ്രഹത്തിലേയ്ക്ക് പി.എസ്.സി പരീക്ഷ പാസായി എക്‌സൈസിൽ ജോലി നേടിയ വിജയരശ്മി ആദ്യ കടമ്പ പൂർത്തിയാക്കി. എന്നാൽ, എക്‌സൈസ് വകുപ്പിലെ ഇൻസെപ്കടറായി മകളെ കാണണമെന്ന അമ്മയുടെ ആഗ്രഹം പൂർത്തിയാക്കാൻ കഠിനമായ പരിശ്രമത്തിലേയ്ക്ക് കടക്കുകയായിരുന്നു വിജയരശ്മി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സർവീസിൽ ഇരിക്കെത്തന്നെ എക്‌സൈസ് ഇൻസ്‌പെക്ടർ പരീക്ഷ എഴുതി പാസാകുകയായിരുന്നു. പരീക്ഷ പാസായി , പരിശീലനം പൂർത്തിയാക്കിയ വിജയരശ്മി പാലാ റേഞ്ച് ഓഫിസിൽ നിയമനവും നേടിയിട്ടുണ്ട്. ജൂൺ ആദ്യം തന്നെ ജില്ലയിൽ ആദ്യ വനിതാ ഇൻസ്‌പെക്ടറായി വിജയരശ്മി ചുമതലയേറ്റെടുക്കും. ഒരു വർഷത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വിജയരശ്മി അടങ്ങുന്ന 20 അംഗ സംഘം പാസിംങ് ഔട്ട് പരേഡ് നടത്തി നിയമനത്തിന് യോഗ്യത നേടിയത്.

സിവിൽ എക്‌സൈസ് ഓഫിസറായി ലഹരി വിരുദ്ധ പോരാട്ട രംഗത്ത് എട്ടു വർഷത്തെ പോരാട്ടത്തിന്റെ പാരമ്പര്യമുണ്ട് വിജയരശ്മിയ്ക്ക്. കോട്ടയം ജില്ലയിലെ തന്നെ വിവിധ റേഞ്ച് ഓഫിസുകളിലും ഇവർ ജോലി ചെയ്തിട്ടുണ്ട്. വൃന്ദരാജും, വൈഗ രാജുമാണ് മക്കൾ.

Hot Topics

Related Articles