കോട്ടയം: സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കുന്നതിനായി എത്തിച്ച 850 ഗ്രാം കഞ്ചാവുമായി അസം സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. സംസ്ഥാന വ്യാപകമായി എക്‌സൈസ് സംഘം നടത്തിയ നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയതും കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ആസ്സാം സോന്നിത്പൂർ ജില്ലയിൽ ടെസ്പുർ താലൂക്കിൽ തെലമാര ഘട്ട് വില്ലേജിൽ ലാലമിന അലി മകൻ അബുൾ കലാമി(33)നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 850 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
കോട്ടയം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ആർ രാജേഷിന്റെ നിർദ്ദേശാനുസരണ രാത്രി 11.50 മണിയോടുകൂടി കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ അൽഫോൻസ് ജേക്കബ്-ഉം പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്വേഷണത്തിൽ കോട്ടയം എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബ്, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ള, കമ്മീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ് , കോട്ടയം സ്‌പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്.) നൗഷാദ്. എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ലാലു തങ്കച്ചൻ, ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു.