കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോട്ടോഗ്രാഫർ ഫോട്ടോയ്ക്ക് 4000 രൂപ വാങ്ങുന്നതായി വ്യാജ വാർത്തയെഴുതിയതായി ആരോപിച്ച് കോട്ടയം നഗരത്തിലെ ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തേർഡ് ഐ ന്യൂസ് ലൈവ് എന്ന ഓൺലൈൻ മാധ്യമത്തിന് എതിരെ പരാതി. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗത്തിലെ ഫോട്ടോകൾ എടുക്കുന്ന ഫോട്ടോഗ്രാഫറായ അതിരമ്പുഴ സ്വദേശിയാണ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന മാധ്യമത്തിന് എതിരെ പരാതി നൽകിയിരിക്കുന്നത്. കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് ഇദ്ദേഹത്തിന് പരാതി നൽകിയിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലെ ഫോട്ടോഗ്രാഫറായി കഴിഞ്ഞ ആറര വർഷമായി പ്രവർത്തിക്കുന്ന അതിരമ്പുഴ സ്വദേശിയ്ക്കെതിരെയാണ് തേർഡ് ഐ ന്യൂസ് ലൈവ് വ്യാജ വാർത്ത എഴുതിയതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ‘ കോട്ടയം മെഡിക്കൽകോളേജ് മോർച്ചറിയിലെ ഫോട്ടോഗ്രാഫറുടെ തീവെട്ടിക്കൊള്ള..! ഇൻക്വസ്റ്റ് നടപടികൾക്കായി എത്തിക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോഎടുക്കുന്നതിന് ഈടാക്കുന്നത് 4000 രൂപ’ എന്ന തലക്കെട്ടിൽ എഴുതിയ വാർത്തയാണ് പരാതിയ്ക്ക് ആധാരമായത്.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ് മോർട്ടം അടക്കമുള്ള ജോലികൾ ഫ്രീലാൻസായി പകർത്തുന്നതിന് നിയോജിക്കപ്പെട്ടിരിക്കുന്ന ഫോട്ടോഗ്രാഫർക്കെതിരെയാണ് ഇപ്പോൾ വ്യാജ വാർത്ത ചമച്ചതായി പരാതി ഉയർന്നിരിക്കുന്നത്. സുഖമില്ലാത്ത മകൾക്ക് ചികിത്സയ്ക്ക് അടക്കമുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായുള്ള ഏകവരുമാനമാർഗമാണെന്നും, ഇത് ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് തേർഡ് ഐ ന്യൂസ് ലൈവ് എന്ന മാധ്യമം പ്രവർത്തിക്കുന്നതെന്നുമാണ് പരാതിയിൽ പറയുന്നത്. ഈ സാഹചര്യത്തിൽ പരാതി സ്വീകരിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഫോട്ടോഗ്രാഫർ ആവശ്യപ്പെടുന്നു.
വ്യാജ വാർത്ത പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ , തേർഡ് ഐ ന്യൂസ് ലൈവിന്റെ ശാസ്ത്രി റോഡിലെ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുമെന്നും ഫോട്ടോഗ്രാഫർ പറയുന്നു. ഈ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് എഴുതിയ വാർത്ത വ്യാജമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ കേസെടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു. പൊലീസിൽ സ്വാധീനമുണ്ട് എന്ന് അവകാശപ്പെടുന്ന തേർഡ് ഐ ന്യൂസ് ലൈവ് അധികൃതർ കേസ് ഒതുക്കാൻ ശ്രമം നടത്തുമെന്നും ഈ സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് വിഷയത്തിൽ ഇടപെടണമെന്നും സാധാരണക്കാരനായ ഫോട്ടോഗ്രാഫർ ആവശ്യപ്പെടുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോട്ടോഗ്രാഫർക്കെതിരെ വ്യാജ വാർത്തയെഴുതിയെന്ന് പരാതി; കോട്ടയം നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ മാധ്യമത്തിന് എതിരെ പരാതി; പരാതി നൽകിയത് കോട്ടയം ഗാന്ധിനഗർ പൊലീസിന്
Advertisements