കോട്ടയം: മൂലവട്ടത്ത് അനധികൃത മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് എക്സൈസ് അറസ്റ്റ് ചെയ്ത പ്രതിയ്ക്ക് ജാമ്യം. മൂലവട്ടം അരെയ്കാൽചിറ വീട്ടിൽ രാജീവിനാ (45) ണ് കോട്ടയം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. കോട്ടയം എക്സൈസ് അറസ്റ്റ് ചെയ്ത് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കുകയായിരുന്നു. മണിപ്പുഴ ഭാഗത്തുനിന്നും കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് ഇയാളെ റിമാന്റ് ചെയ്യുകയുമായിരുന്നു. പ്രതിയ്ക്ക് വേണ്ടി അഡ്വ. വിപിൻ എൻ നായർ ഹാജരായി.
Advertisements