കോട്ടയം: ഗാന്ധിനഗറിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മാഞ്ഞൂർ ഇരവിമംഗലം കാരിവേലിപറമ്പിൽ സനീഷ് (38), ആർപ്പൂക്കര വില്ലേജ് ഉണ്ണി ഈശോപള്ളി ഭാഗം മുളക്കൽ വീട്ടിൽ അനൂപ് (30), ആർപ്പൂക്കര തടത്തിൽപറമ്പിൽ നൗഫൽ എന്നിവരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ഡാൻസാഫ് ടീമും ഗാന്ധിനഗർ പോലീസും ചേർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉണ്ണി ഈശോ പള്ളിക്ക് സമീപം വച്ച് നിരോധിത മയക്കു മരുന്ന് ഇനത്തിൽ പെട്ട എം.ഡി.എം.എ വിൽപ്പന നടത്തി വന്നിരുന്ന മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 04.18 ഗ്രാം നിരോധിത രാസലഹരിയായ എം.ഡി.എം.എ കണ്ടെടുത്തു.കേസ് രജിസ്റ്റർ ചെയ്ത് കോട്ടയം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസ് ഓഫ് ടീമിനൊപ്പം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസെപെക്ടർ ടി.ശ്രീജിത്ത് , എസ്.ഐ അനുരാജ് എം.എച്ച്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് വർമ, രഞ്ജിത്ത് ടി.ആർ, സിവിൽ പൊലീസ് ഓഫിസർമാരായ അനൂപ്,ശ്രീനിഷ് തങ്കപ്പൻ, സജിത്ത് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.