കോട്ടയം ഗാന്ധിനഗറിൽ ട്രെയിൻ ഇടിച്ച് അജ്ഞാതൻ മരിച്ചു : മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം : കോട്ടയം ഗാന്ധി നഗറിൽ ട്രെയിൻ ഇടിച്ച് അജ്ഞാതൻ മരിച്ചു. ഗാന്ധിനഗർ റെയിൽവേ മേൽപ്പാലത്തിന് അടിയിലായാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാത്രി 9 മണിയോടുകൂടിയായിരുന്നു അപകടം. റെയിൽവേ ട്രാക്കിലൂടെ ഫോൺ ചെയ്തു നടന്നയാളെയാണ് ട്രെയിൻ ഇടിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles