കോട്ടയം: പിറന്നാൾ ദിനത്തിൽ കൊച്ച് സേറയ്ക്ക് ഒരു ആഗ്രഹം.. ഒന്ന് പൊലീസാകണം.. പൊലീസ് സ്റ്റേഷനിൽ പൊലീസ് മാമ്മൻമാർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കണം. ആഗ്രഹം കേട്ടപാടെ സേറ മേരീ സാജന്റെ മാതാപിതാക്കളായ സാജൻ പാപ്പച്ചനും ഭാര്യ മേരി മെർളിനും സുഹൃത്തായ കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിനോട് കാര്യം പറഞ്ഞു. പിന്നീട് നടന്നതെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോയായി മാറി കഴിഞ്ഞു..
കഴിഞ്ഞ ദിവസമാണ് വീഡിയോയിലെ രസകരമായ കാര്യങ്ങൾ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. പിറന്നാൾ ദിനത്തിൽ കുട്ടി പൊലീസ് വേഷമണിഞ്ഞ് സേറാ നേരെ മാതാപിതാക്കളുടെ കൈ പിടിച്ച് ഗാന്ധിനഗർ സ്റ്റേഷനിലെത്തി. ഗവർണ്ണർമാരും, ഉന്നതരും അന്ന് ജില്ലയിലുണ്ടായിട്ടും നല്ല തിരക്കേറിയ ഡ്യൂട്ടിയായിട്ടും സേറയുടെ വരവും കാത്ത് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ടി.ശ്രീജിത്തും, എസ്.ഐ അനുരാജും അടങ്ങുന്ന സംഘം നിന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയെത്തിയതും കേക്ക് മുറിച്ച് ഒരു ആഘോഷം. പിന്നെ പൊലീസ് മാമ്മൻമാർക്കൊപ്പം ഒരു സ്റ്റേഷൻ വിസിറ്റും. പൊലീസ് മാമ്മൻമാരുടെ സ്നേഹം ആവോളം ആസ്വദിച്ചാണ് കുട്ടി സേറ മടങ്ങിയത്. തനിക്ക് ഏറെ പ്രിയപ്പെട്ട പൊലീസ് മാമ്മൻമാർക്കൊപ്പം പിറന്നാൾ ആഘോഷിക്കണമെന്ന ആഗ്രഹം സേറ തന്നെയാണ് മാതാപിതാക്കളോട് പറഞ്ഞ്. പത്തനംതിട്ട മാമ്മൂട് സ്വദേശികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ഏതായാലും സേറയുടെ പിറന്നാൾ ആഘോഷം ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞു.