കോട്ടയം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞദിവസം കോട്ടയം ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.
ഇതിനിടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ഈരാറ്റുപേട്ട പാലാ റോഡിൽ പലയിടത്തും വീണ്ടും വെള്ളം കയറി. നിലവിൽ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. മൂന്നാനി, പനക്കപ്പാലം, വിലങ്ങുപാറ-പൈക റോഡിലുമാണ് വ്യാഴം രാവിലെ പത്തോടെ വെള്ളം കയറിയത്. മഴ തുടർന്നാൽ കൊട്ടാരമറ്റം ഭാഗം ഉൾപ്പെടെ നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറും. താലൂക്കിന്റെ പല ഭാഗങ്ങളിലും മഴസാമാന്യ ശക്തമായി തുടരുകയാണെങ്കിലും കിഴക്കൻ മലയോരത്ത് മഴക്ക് നേരിയ ശമനമുണ്ട്.