കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ പൊലീസുകാർക്ക് ദുരിതകാലം; ചെറ്റക്കുടിലിനേക്കാൾ മോശമായ അവസ്ഥയിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയ്‌ക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ ; എയ്ഡ് പോസ്റ്റിന്റെ അവസ്ഥ അതീവ മോശം

കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ പൊലീസുകാർക്ക് ദുരിതകാലം. ജില്ലാ ആശുപത്രിയുടെ സുരക്ഷ മുഴുവൻ ഉറപ്പാക്കേണ്ട പൊലീസുകാർ കഴിയുന്നത് ദുരിതം നിറഞ്ഞ പൊലീസ് എയ്ഡ് പോസ്റ്റിൽ. പൊട്ടിപ്പൊളിഞ്ഞ ഒരു ആസ്ബറ്റോസ് ഷീറ്റിൽ ചുവട്ടിലാണ് കോട്ടയം ജില്ലാ ആശുപത്രിയിലെ പൊലീസ് ഉദ്യോഗസ്ഥർ കഴിയുന്നത്. യാതൊരു അടിസ്ഥാന സൗകര്യവുമില്ലാത്ത കുടുസുമുറിയിൽ കഴിഞ്ഞു വേണം പൊലീസുകാർ സുരക്ഷ ഉറപ്പാക്കാൻ.

Advertisements

വർഷങ്ങൾക്കു മുൻപ് ജില്ലാ ജനറൽ ആശുപത്രിയുടെ ഗേറ്റിനോടു ചേർന്നു നിർമ്മിച്ച ചെറിയ മുറിയിലാണ് ഇപ്പോൾ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നത്. ഈ കുടുസുമുറിയിൽ ഒരാൾക്ക് നീണ്ടു നിവർന്ന് കിടക്കാനുള്ള സൗകര്യം പോലുമില്ല. ഇത്തരം സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ രാത്രിയും പകലും ഡ്യൂട്ടി ചെയ്യുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.