കോട്ടയം: കുമരകത്ത് വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് ഉച്ചക്ക് കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിൽ വച്ച് സോഫ്റ്റ് സ്കിൽ ആൻ്റ് സെക്യൂരിറ്റി റിലേറ്റഡ് മാറ്റേഴ്സ് ഡീലിംങ് വിത്ത് ഫോറിൻ ഡെലിഗേറ്റ് ” എന്ന വിഷയത്തെ സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികളെ വരവേൽക്കുന്നതിനായി പോലീസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ ക്ലാസ് നയിച്ചത് കോർപ്പറേറ്റ് ട്രെയിനർ ആൻഡ് സോഫ്റ്റ് സ്കിൽ കോച്ച് ആയ ചെറിയാൻ വർഗീസ് ആണ്. ജി-20 ഡ്യൂട്ടിയ്ക്കായി പ്രത്യേകം നിയോഗിച്ച മുന്നൂറോളം പോലീസ് ഉദ്യോഗസ്ഥരാന് ക്ലാസിൽ പങ്കെടുത്തത്. ഈ മാസം 30 മുതൽ നടക്കുന്ന ജി-20 സമ്മേളനത്തില്‍ 20 രാജ്യങ്ങളിൽ നിന്നുമായി ഇരുന്നൂറിൽ അധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.