കോട്ടയം തൃക്കൊടിത്താനത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചു; തൃക്കൊടിത്താനം സ്വദേശികളായ രണ്ടു പേർ പിടിയിൽ

കോട്ടയം: യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തൃക്കൊടിത്താനം മണികണ്ഠ വയൽ ഭാഗത്ത് ചിറക്കൽ വീട്ടിൽ വിജയൻ മകൻ ബൈജു വിജയൻ(43), തൃക്കൊടിത്താനം മണികണ്ഠവയൽ ഭാഗത്ത് തടത്തിൽ വീട്ടിൽ കുമാരൻ മകൻ സുനിൽ(45) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം മണികണ്ഠവയൽഭാഗത്ത് കളത്തിൽ വീട്ടിൽ മോഹൻകുമാർ മകൻ മനു കുമാറിനെയാണ് വീട് കയറി ആക്രമിച്ചത്.

Advertisements

ബൈജു വിജയനും, മനു കുമാറും തമ്മിൽ മറ്റൊരു വ്യക്തിയുടെ മതിലു നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയും തുടർന്ന് പ്രതികൾ ഇരുവരും ചേർന്ന് മനുകുമാറിനെ വീട്ടിൽ കയറി ആക്രമിക്കുകയും ചെയ്തത്. തുടർന്ന് മനുകുമാർ തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അജീബ്, എസ് ഐ ഷാജി, എ.എസ്.ഐ സാബു,സൻജോ, സി പി ഓ അബ്ദുൽ സത്താർ എന്നിവരാണ് പ്രതി അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles