കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് കനത്ത മഴ ജില്ലയിൽ ഉണ്ടായത്. വൈക്കം വച്ചൂരിൽ കനത്ത മഴയിൽ വീട് ഇടിഞ്ഞു വീണിട്ടുണ്ട്. വെച്ചൂർ ഇടയാഴത്താണ് വീട് ഇടിഞ്ഞു വീണിരിക്കുന്നത്. ജില്ലയിൽ തിങ്കളാഴ്ച രാത്രിയിലും വൻ മഴയാണ് ഉണ്ടായത്. പല സ്ഥലങ്ങളിലും ജല നിരപ്പ് ഉയരുന്നുണ്ട്. പടിഞ്ഞാറൻ മേഖലയിൽ അടക്കം കനത്ത മഴ തുടരുന്നതിനാൽ വെള്ളപ്പൊക്ക ഭീതിയും ഉയർന്നിട്ടുണ്ട്. റോഡുകളിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിൽ അതിശക്തമായ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കനത്ത മഴ തുടർന്നിട്ടും സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ജില്ലയിൽ കൺട്രോൾ റൂമുകളും ജില്ലാ ഭരണകൂടം തുറന്നിട്ടുണ്ട്.