കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; ആറ് അംഗങ്ങളെ അയോഗ്യരാക്കി  ഹൈക്കോടതി

കോട്ടയം: ക്നാനായ മൾട്ടി സ്റ്റേറ്റ് കോ- ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആറ് അംഗങ്ങളെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവ്. ഏഴ് മാസങ്ങൾക്ക് മുമ്പാണ് കെഎംസിസി എസ് ബാങ്കിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ബാങ്കിന്റെ നിയമാവലി അനുസരിച്ച് മൂന്ന് തവണ തുടർച്ചയായി ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മത്സരിക്കാൻ സാധിക്കില്ല. കൃത്യമായി കോറം തികയാതെ വിളിച്ച് കൂട്ടിയ ബാങ്ക് പൊതുയോഗത്തീൽ നിയമാവലി ഭേദഗതി വരുത്തിയെന്ന് അവകാശപ്പെട്ടാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ മത്സരിച്ചത്. 

Advertisements

കേന്ദ്ര ബാങ്ക് രജിസ്ട്രാർ നിയമങ്ങൾ ലംഘിച്ചാണ് നിലവിലുള്ള ഡയറക്ടർ ബോർഡ് അംഗങ്ങൾ മത്സരിച്ചത് എന്നും , ബാങ്ക് നടത്തിയ പൊതുയോഗം നിയമാവലി അനുസരിച്ച് അല്ല നടത്തപ്പെട്ടതെന്നും കാണിച്ച് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിച്ച് പുനരുദ്ധാരണ സമിതി നൽകിയ കേസിലാണ് ആറ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയിട്ടുള്ളത്.ബാങ്കിൻ്റെ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് കേസ് നടത്തുന്നതിന് എതിരെ ഓഹരി ഉടമകൾക്ക് പ്രതിഷേധം ഉയർന്നിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴ് മാസങ്ങൾക്ക് കഴിഞ്ഞിട്ടും ബാങ്ക് പ്രവർത്തനം സുഗമമായി മുന്നോട്ട് പോകണമെങ്കിൽ ഡയറക്ടർ ബോർഡ് അധികാരത്തിൽ വരണം. അതിന് ഉടൻ സാഹചര്യം വരില്ലാത്ത സ്ഥീതി വിശേഷമാണ് നിലനിൽക്കുന്നത്.ഹൈക്കോടതി ഉത്തരവിന് എതിരെ സ്റ്റേയും അപ്പീൽ നൽകുവാനാണ് ആയോഗ്യരായ ബോർഡ് അംഗങ്ങളുടെയും ബാങ്കിന്റെയും തിരുമാനം എന്ന് അറിയുന്നു. കോടതി വിധി മാനിച്ച് ഹൈക്കോടതി ഉത്തരവ് പ്രകാരം നടപടികൾ സ്വീകരിക്കണമെന്നാണ് പുനരുദ്ധാരണ സമിതി ആവശ്യപ്പെടുന്നത്. 

കോടതി വിധി മാനികാതെ നിയമയുദ്ധം നടത്തുന്നതിനായി ചെലവഴിക്കുന്ന തുക ഓഹരി ഉടമകൾ നിക്ഷേപിച്ച് പണമാണെന്ന് ബാങ്ക് അധികൃതർ മറക്കരുതെന്ന് പുനരുദ്ധാരണ സമിതി ഓർമ്മപ്പെടുത്തുന്നു. 

Hot Topics

Related Articles