കോട്ടയം ജില്ലയിൽ അതിശക്തമായ മഴ സാധ്യത; ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ ഓറഞ്ച് അലേർട്ട് : അതീവ ജാഗ്രത നിർദേശം

കോട്ടയം : ഓഗസ്റ്റ് ഒന്നു മുതൽ മൂന്നു വരെ ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. ജൂലൈ 31ന് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

Advertisements

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ടും ശക്തമായ മഴസാധ്യതയുള്ളതിനാൽ ജൂലൈ 31ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

24 മണിക്കൂറിൽ 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം ഉണ്ട്.

Hot Topics

Related Articles