കോട്ടയം: ജില്ലയിലെ രണ്ടു താലൂക്കുകൾക്ക് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഓഗസ്റ്റ് ഒന്നിനാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ കിഴക്കൻ മേഖലയിൽ കനത്ത മഴയെത്തുടരുന്ന സാഹചര്യത്തിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി
താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു
Advertisements