കോട്ടയം: കനത്ത കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്ന് ഗൃഹനാഥന് പരിക്ക്. പനച്ചിക്കാട് കൊല്ലാട് വട്ടമറ്റത്തില്‍ റെജിയുടെ( മോനിച്ചൻ) വീടാണ് ഇന്നു പുലര്‍ച്ചെയുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നത്. വീടിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് വീണ് റെജിയുടെ തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയിലാണ് റെജിയുടെ വീടിന്റെ മേല്‍ക്കൂരയില്‍ മരം വീണത്. മരം വീണതോടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഈ മേല്‍ക്കൂരയിലുണ്ടായിരുന്ന ഷീറ്റ് വീണാണ് ഗൃഹനാഥന്റെ തലയ്ക്ക് പരിക്കേറ്റത്.ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.
Advertisements





