കനത്ത വേനൽ: അഭിഭാഷകരുടെ വേഷത്തിൽ ഇളവ് നൽകി കോടതി ; തീരുമാനം ഹൈക്കോടതിയുടേത്

കൊച്ചി: വേനൽ കനത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ അഭിഭാഷകർക്ക് വസ്ത്രധാരണത്തിൽ ഇളവ് നൽകി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. കറുത്ത ഗൗണും കോട്ടും ധരിക്കുന്നതിനാണ് ഇളവ്.

Advertisements

ജില്ലാ തലം വരെയുള്ള കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ നേരത്തെയുള്ള വസ്ത്രധാരണത്തിന്റെ ഭാഗമായ വെള്ള ഷർട്ടും കോളർ ബാൻഡും മാത്രം ഉപയോഗിച്ചാൽ മതിയാകും. ഇവർക്ക് കറുത്ത ഗൗണും കോട്ടും നിർബന്ധമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഹൈക്കോടതി അഭിഭാഷകർക്ക് ഗൗൺ ധരിക്കുന്നതിൽ മാത്രമാണ് ഇളവ്. മെയ് 31 വരെയാണ് ഇളവ് ബാധകം. വസ്ത്രധാരണത്തിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഭരണ സമിതിയുടെ തീരുമാനം.

Hot Topics

Related Articles